Newsperseconds.com

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല; ഹിമാചല്‍ മുഖ്യമന്ത്രി സുഖു

Capture

ഷിംല: ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു. ശ്രീരാമനാണ് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമെന്നും അദ്ദേഹം കാട്ടിത്തന്ന പാതയിലൂടെ ഞങ്ങള്‍ സഞ്ചരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്ന് സുഖ് വിന്ദര്‍സിംഗ് സുഖു വ്യക്തമാക്കി.

അയോധ്യയില്‍ നിന്ന് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും ശ്രീരാമനാണ് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമെന്നും അദ്ദേഹം കാണിച്ച പാതയിലൂടെ ഞങ്ങള്‍ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22-ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെയും ക്ഷണിച്ചിട്ടുണ്ട്. ക്ഷണത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Share this Article

Leave a Comment