Newsperseconds.com

ജപ്പാനിലെ ഹനേഡ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്

Capture

ടോക്കിയോയിലെ ഹനേദ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ചൊവ്വാഴ്ച വിമാനം പൊട്ടിത്തെറിച്ചു. ലാന്‍ഡിംഗിന് ശേഷം മറ്റൊരു വിമാനത്തില്‍ ഇടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ 400 ഓളം പേര്‍ ഉണ്ടായിരുന്നു. തീ പിടിച്ചതോടെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് വേഗം ഇറക്കുകയായിരുന്നു.

ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം റണ്‍വേയില്‍ കയറുമ്പോള്‍ അതിന്റെ വശത്ത് നിന്ന് വലിയ തീയും പുകയും പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ചിറകിന് ചുറ്റുമുള്ള ഭാഗത്തിന് തീപിടിച്ചു. ജപ്പാനിലെ ഷിന്‍ ചിറ്റോസ് വിമാനത്താവളത്തില്‍ നിന്ന് ഹനേഡയിലേക്ക് പറന്ന ജെഎഎല്‍ ഫ്ളൈറ്റ് 516 ആണ് വിമാനം.വിമാനത്തിന്റെ പലഭാഗത്തേക്കും തീ പടര്‍ന്നിരുന്നു.

Share this Article

Leave a Comment