Newsperseconds.com

ഹനേഡയില്‍ വിമാനത്തിന് തീ പിടിച്ച സംഭവം; കോസ്റ്റ്ഗാര്‍ഡ് വിമാനത്തിലെ അഞ്ച് പേര്‍ മരിച്ചു

Capture

ടോക്കിയോയിലെ ഹനേദ വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജപ്പാന്‍ എയര്‍ലൈന്‍ വിമാനവുമായി കോസ്റ്റ്ഗാര്‍ഡ് വിമാനം കൂട്ടിയിടിക്കുകയായിരുന്നു.
യാത്രാ വിമാനത്തില്‍ 379 ഓളം പേര്‍ ഉണ്ടായിരുന്നു. തീ പിടിച്ചതോടെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് വേഗം ഇറക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡ് വിമാനത്തിലുണ്ടായവരാണ് മരിച്ചത്.

ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം റണ്‍വേയില്‍ കയറുമ്പോള്‍ അതിന്റെ വശത്ത് നിന്ന് വലിയ തീയും പുകയും പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ചിറകിന് ചുറ്റുമുള്ള ഭാഗത്തിന് തീപിടിച്ചു. ജപ്പാനിലെ ഷിന്‍ ചിറ്റോസ് വിമാനത്താവളത്തില്‍ നിന്ന് ഹനേഡയിലേക്ക് പറന്ന ജെഎഎല്‍ ഫ്‌ളൈറ്റ് 516 ആണ് വിമാനം.വിമാനത്തിന്റെ പലഭാഗത്തേക്കും തീ പടര്‍ന്നിരുന്നു.

Share this Article

Leave a Comment