Newsperseconds.com

സർവകലാശാലകൾ ഒരോ രാജ്യത്തെയും മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി; സർവകലാശാലകൾ സാമൂഹിക നീതി ഉറപ്പാക്കുന്ന കേന്ദ്രങ്ങളാകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

Untitled Design (17)

സർവകലാശാലകൾ ഒരോ രാജ്യത്തെയും മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർവകലാശാലകൾ സാമൂഹിക നീതി ഉറപ്പാക്കുന്ന കേന്ദ്രങ്ങളാകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും. തമിഴ് നാട് തിരുച്ചിറപ്പള്ളിയിൽ ഭാരതീദാസൻ സർവകലാശാല ബിദുരദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും.

രാജ്യത്തെ വികസന പ്രവർത്തനങ്ങളും വിദ്യഭ്യാസ മേഖലയിലെ മുന്നേറ്റത്തെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചപ്പൾ, തമിഴ്‌നാടിന്റെ ദ്രാവിഡ മാതൃക വിദ്യഭ്യാസത്തിന് നൽകുന്ന പ്രാധാന്യത്തെ കുറിച്ച് സ്റ്റാനലിനും പറഞ്ഞു. തുടർന്ന്, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നടത്തിയ ചടങ്ങിൽ 20,140 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം തമിഴ്നാടിനൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ, വിമാനത്താവളങ്ങളുടെ പൂർത്തീകരണം, കൂടുതൽ വിദേശ വിമാന സർവീസുകൾ, മെട്രോ റെയിലിന് രണ്ടാം ഘട്ട തുക, പ്രളയദുരിതാശ്വാസം എന്നിവയിൽ വേഗത്തിൽ നടപടിയുണ്ടാകണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുമായി ചർച്ച നടത്തുന്ന പ്രധാനമന്ത്രി, മുൻ മുഖ്യമന്ത്രി ഒ പനീർശെൽവുമായും കൂടിക്കാഴ്ച നടത്തിയേക്കും.

Share this Article

Leave a Comment