Newsperseconds.com

പാര്‍ലമെന്റ് സുരക്ഷാ ലംഘന കേസ്; പോലീസ് റിമാന്‍ഡിനെതിരെ പ്രതി നീലം ആസാദ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

Capture

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ ലംഘന കേസില്‍ അറസ്റ്റിലായ നീലം ആസാദ്, പൊലീസ് കസ്റ്റഡി നിയമവിരുദ്ധമാണെന്ന് കാണിച്ച് തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

ഹര്‍ജി നിലനിര്‍ത്താനാകില്ലെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹരജിക്കാരന്‍ ഇതിനകം വിചാരണ കോടതിക്ക് മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹര്‍ജി നിലനില്‍ക്കില്ല, അതനുസരിച്ച് തള്ളുന്നുവെന്ന് ജസ്റ്റിസ് മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്തണമെന്ന് സിറ്റി പോലീസ് പറഞ്ഞതിനെ തുടര്‍ന്ന് പാര്‍ലമെന്റ് സുരക്ഷാ ലംഘന കേസില്‍ അറസ്റ്റിലായ ആസാദ് ഉള്‍പ്പെടെ നാല് പ്രതികളുടെ പോലീസ് കസ്റ്റഡി ഡിസംബര്‍ 21 ന് വിചാരണ കോടതി ജനുവരി 5 വരെ നീട്ടിയിരുന്നു.

Share this Article

Leave a Comment