Newsperseconds.com

പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചു; ദേഷ്യത്തില്‍ മധ്യവയസ്‌കന്‍ അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തു

Capture

ബെലഗാവി: കുട്ടികള്‍ പൂന്തോട്ടത്തില്‍ നിന്ന് പൂക്കള്‍ പറിച്ചതിന്റെ ദേഷ്യത്തില്‍ മധ്യവയസ്‌കന്‍ അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തു. ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം.

പ്രതി തൊഴിലാളിയായ സുഗന്ധ മോറെ (50)യുമായി വഴക്കിട്ട് മൂക്ക് അറുക്കുകയായിരുന്നു. തുടര്‍ന്ന് സുഗന്ധയെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Share this Article

Leave a Comment