ഈ അധ്യയന വര്‍ഷം മുതല്‍ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഓണ്‍ലൈനായി നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര് ബിന്ദു. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അനുമതി നല്കിയ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നല്കി. പരീക്ഷ സമയബന്ധിതമായും കൂടുതല്‍ കാര്യക്ഷമമായും നടത്താനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
ചോദ്യങ്ങള്‍ സജ്ജീകരിക്കല്‍, അച്ചടി, ഗതാഗതം, ഒഎംആര്‍ അടയാളപ്പെടുത്തല്‍, മൂല്യനിര്‍ണ്ണയം എന്നിവ ഉള്‍പ്പെടുന്ന നിലവിലെ പരീക്ഷാ നടത്തിപ്പ് ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് കീം പരീക്ഷ ഓണ്‍ലൈനായി നടത്താനുള്ള തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം പ്രവേശന പരീക്ഷാ കമ്മീഷണര്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരുന്നു.