ന്യൂഡല്‍ഹി: അറബിക്കടലില്‍ 15 ഇന്ത്യന്‍ ജീവനക്കാരുമായി ലൈബീരിയന്‍ പതാക ഘടിപ്പിച്ച വ്യാപാരക്കപ്പല്‍ ഹൈജാക്ക് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ നാവികസേന ഒരു യുദ്ധക്കപ്പല്‍ വിന്യസിച്ചു.
അതേസമയം, കപ്പല്‍ റാഞ്ചിയവര്‍ക്കെതിരെ നടപടി തുടങ്ങിയെന്ന് നാവികസേന അറിയിച്ചു. ഇന്നലെ വൈകിട്ടാണ് അക്രമികള്‍ കപ്പലില്‍ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണോ എന്ന് പരിശോധിച്ചു വരികയാണ്.
പ്രദേശത്തെ മറ്റ് ഏജന്‍സികളുമായി ഏകോപിപ്പിച്ച് മൊത്തത്തിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.