Newsperseconds.com

അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ വാതില്‍ ഇളകി തെറിച്ചു; സംഭവത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

Capture

അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ വാതില്‍ ഇളകി തെറിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. 174 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമുള്ള അലാസ്‌ക എയര്‍ലൈന്‍സ് വിമാനം വെള്ളിയാഴ്ച അമേരിക്കയിലെ ഒറിഗോണിലെ പോര്‍ട്ട്ലാന്‍ഡില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.

എയര്‍ലൈന്‍സിന്റെ 737-9 MAX ബോയിംഗ് വിമാനമാണ് ഇറക്കിയത്. ഒന്റാറിയോയില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് പുറപ്പെട്ട വിമാനം 16,000 അടിയിലെത്തിയപ്പോള്‍ വാതില്‍ ഇളകി തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ യാത്രക്കാര്‍ പങ്കുവച്ചിട്ടുണ്ട്. 174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിന്റെ പിന്‍ഭാഗത്തെ മിഡ് ക്യാബിന്‍ എക്‌സിറ്റ് ഡോര്‍ ആണ് ഊരിത്തെറിച്ചത്. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Share this Article

Leave a Comment