ബാംഗ്ലൂര്‍: ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളില്‍ ട്രക്ക് ഇടിച്ച് നാല് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെംഗളൂരു-പുണെ ഹൈവേയിലെ ബെല്ലിഗാട്ടി ക്രോസിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍ ഹാസന്‍ സ്വദേശികളും ഒരാള്‍ ബെംഗളൂരു സ്വദേശിയുമാണ്.
ബെംഗളൂരു സ്വദേശികളായ മണികണ്ഠ(26), പവന്‍(23), ചന്ദന്‍(31), പ്രഭു(34) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ കാറില്‍ നിന്ന് പുറത്തെടുക്കാന്‍ ഏറെ പരിശ്രമിച്ചതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.