Newsperseconds.com

ബഹിരാകാശ ശാസ്ത്രജ്ഞന്‍ സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയുടെ യുവജനകാര്യ മന്ത്രിയായി ചുമതലയേറ്റു

Untitled Design (75)

ബഹിരാകാശ ശാസ്ത്രജ്ഞന്‍ സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയുടെ യുവജനകാര്യ മന്ത്രിയായി ചുമതലയേറ്റു. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് സുല്‍ത്താന്‍ അല്‍ നെയാദിയെ മന്ത്രിയായി പ്രഖ്യാപിച്ച വിവരം അറിയിച്ചത്. യുവജനങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്നാണ് തീരുമാനം.

പുതിയ ഉത്തരവാദിത്തത്തിന് പുറമെ നെയാദി തന്റെ ശാസ്ത്ര, ബഹിരാകാശ ചുമതലകൾ നിർവഹിക്കുന്നത് തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കൂടാതെ സുൽത്താൻ അൽ നെയാദിയ്ക്ക് ആശംസകളും നേർന്നു.186 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരി എന്ന നിലയിൽ നെയാദി ചരിത്രം സൃഷ്ടിച്ചിരുന്നു. ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യത്തില്‍ 200ലേറെ പരീക്ഷണങ്ങളാണ് നെയാദി ബഹിരാകാശത്ത് നടത്തിയത്. ആറുമാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിച്ച് സെപ്റ്റംബർ നാലിന് ആണ് സുല്‍ത്താന്‍ അല്‍ നെയാദിയും മറ്റ് ശാസ്ത്രഞ്ജരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയെത്തിയത്.

യുവജന മന്ത്രിക്ക് പുറമെ നാല് നിയമനങ്ങൾ കൂടി ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. 2024 ഒരു നല്ല വർഷമായിരിക്കുമെന്നും എമിറേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരവും മഹത്തായതുമായ വർഷമായിരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ആശംസിച്ചു.

Share this Article

Leave a Comment