Newsperseconds.com

കാസര്‍കോട് ബേക്കലിനടുത്ത് ട്രെയിനില്‍ നിന്ന് വീണ് 30 കാരിയായ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം

Capture

കാസര്‍കോട്: ബേക്കലിനടുത്ത് വെള്ളിയാഴ്ച രാത്രി ട്രെയിനില്‍ നിന്ന് വീണ വയനാട് സ്വദേശിനിയായ 30 കാരി മരിച്ചു. ട്രാക്കില്‍ ഒരാള്‍ കിടക്കുന്നതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറിയിച്ചതിനെ തുടര്‍ന്നാണ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഐശ്വര്യ ജോസഫെന്ന യുവതിയുടെ ഹാന്‍ഡ്ബാഗ് കണ്ടെത്തിയതോടെയാണ് യുവതിയുടെ വിവരങ്ങള്‍ സ്ഥിരീകരിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണതാകാമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും പോലീസ് അറിയിച്ചു.

Share this Article

Leave a Comment