സര്‍ക്കാരിനെതിരെ കൊല്‍ക്കത്തയില്‍ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് റാലി ഇന്ന്. തൊഴിലില്ലായ്മ ഉള്‍പ്പെടയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റാലി. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുനരുജ്ജീവനത്തെ ഇത് അടയാളപ്പെടുത്തുമെന്നും റാലി ചരിത്രപരമാണെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി അധികാരത്തില്‍ എത്തുന്നതുവരെ 34 വര്‍ഷം സംസ്ഥാനം ഭരിച്ചത് സിപിഐഎം ആയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പോടെ ഇനി അറിയേണ്ടത് പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ യഥാര്‍ത്ഥമാണോ അതോ വെറും ആഗ്രഹം മാത്രമായി നിലനിന്നു പോകുമോ എന്നുള്ളതാണ്.
തൊഴിലില്ലായ്മ ഉള്‍പ്പെടയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കൊല്‍ക്കത്തയില്‍ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് റാലി ഇന്ന്
- Related News
- Latest News