ബലോഡ്: ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയില്‍ 30 വയസുകാരന്‍ ഭാര്യയേയും രണ്ട് മാസം പ്രായമുള്ള മകനെയും കൊലപ്പെടുത്തി. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് കോടാലികൊണ്ട് വെട്ടുകയായിരുന്നു. പുരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഉസര്‍വാര ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം.
പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. ഭവാനി നിഷാദ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി പുരൂര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശിശുപാല്‍ സിന്‍ഹ പറഞ്ഞു.