പ്രശസ്ത കൊറിയന്‍ ഗായക സംഘമായ ബിടിഎസിനെ കാണാന്‍ പോയ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. പതിനാലായിരം രൂപയുമായി സംഘം വീടുവിട്ടിറങ്ങിയത്. തമിഴ്നാട് സ്വദേശികളായ പെണ്‍കുട്ടികളെയാണ് വെല്ലൂര്‍ കാട്പാടി റെയില്‍ വേസ്റ്റേഷനില് നിന്ന് കണ്ടെത്തിയത്. വിശാഖപട്ടണം വഴി സിയോളിലേക്ക് കടക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്.
ബിടിഎസ് എന്ന ബാന്‍ഡിന്റെ കടുത്ത ആരാധകരാണ് വിദ്യാര്‍ത്ഥിനികള്‍. തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളാണ് വീട്ടുകാരെ വിവരമറിയിക്കാതെ നാടുവിടാന്‍ ശ്രമിച്ചത്. ആരെയും അറിയിക്കാതെ വീടുവിട്ടിറങ്ങിയ ഇവരെ വെല്ലൂരിലെ കാട്പാടി ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയായിരുന്നു. വിശാഖപട്ടണത്തേക്കും അവിടെനിന്നു കപ്പലില്‍ കൊറിയയിലേക്കും പോകാനായിരുന്നു കുട്ടികളുടെ പദ്ധതി. അവിടെ നിന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.