Newsperseconds.com

തുറസ്സായ സ്ഥലത്ത് സൂക്ഷിച്ചിരുന്ന സിലിണ്ടറുകളില്‍ നിന്ന് ക്ലോറിന്‍ വാതക ചോര്‍ച്ച; പരിഭ്രാന്തിയിലായി നാട്ടുകാര്‍

Capture

ഡെറാഡൂണ്‍: ഡെറാഡൂണിലെ ഝജ്റ മേഖലയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ ക്ലോറിന്‍ വാതക ചോര്‍ച്ച പരിഭ്രാന്തി പരത്തി. തുറസ്സായ സ്ഥലത്ത് സൂക്ഷിച്ചിരുന്ന സിലിണ്ടറുകളില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായതായി.

സംഭവത്തെക്കുറിച്ച് അറിയിച്ച ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. രാവിലെ ജില്ലാ കണ്‍ട്രോള്‍ റൂമിലാണ് ആദ്യം വിവരം ലഭിച്ചത്.

സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) കമാന്‍ഡന്റും കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ വിദഗ്ധരും ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തി. വയലില്‍ സൂക്ഷിച്ചിരിക്കുന്ന ആറ് സിലിണ്ടറുകളില്‍ രണ്ടെണ്ണമാണ് ചോര്‍ന്നൊലിച്ചത്.

Share this Article

Leave a Comment