ഹൈദരാബാദില്‍ നിരോധിത സിന്തറ്റിക് ഡൈ ‘പിക്രാമിക് ആസിഡ്’ കലര്‍ത്തിയ വ്യാജ മെഹന്തി (ഹെന്നാ) കോണ്‍കളുടെ അനധികൃത നിര്‍മാണം കണ്ടെത്തി. ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥരാണ് മെഹ്ദിപട്ടണത്തിലെ ഷക്കില്‍ ഇന്‍ഡസ്ട്രീസിലെ ലൈസന്‍സില്ലാത്ത അനധികൃത നിര്‍മാണം കണ്ടെത്തിയത്.
സ്‌പെഷ്യല്‍ കറാച്ചി മെഹന്ദി കോണ്‍ എന്ന വ്യാജേനയാണ് വിപണിയില്‍ മെഹന്തി വില്‍ക്കപ്പെടുന്നത്. ഹൈദരാബാദിലെ ഷക്കില്‍ ഇന്‍ഡസ്ട്രീസ് നിര്‍മ്മിച്ച ഈ ഉല്‍പ്പന്നം ഹൈദരാബാദിലെ ഡ്രഗ്സ് കണ്‍ട്രോള്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ നിരോധിത ‘പിക്രാമിക് ആസിഡ്’ സിന്തറ്റിക് ഡൈയുടെ സാന്നിധ്യം വെളിപ്പെടുത്തി.