ന്യൂഡല്‍ഹി: ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനിടെ ഡല്‍ഹി പൊലീസിന്റെ എല്ലാ വനിതാ സംഘവും കര്‍ത്തവ്യ പാതയിലൂടെ മാര്‍ച്ച് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെയൊരു മാര്‍ച്ച് നടക്കുന്നത്.
ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും സഹായകമാകുന്നതിനായി ഡല്‍ഹി പോലീസിന്റെ മാര്‍ച്ചിംഗ് സംഘത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഈ വര്‍ഷം 75-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നവരില്‍ 80 ശതമാനവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥയായ ശ്വേത കെ സുഗതന്‍ സേനയിലെ 194 വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍മാരുടെയും മാര്‍ച്ചിംഗ് സംഘത്തെ നയിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പങ്കെടുക്കുന്നവര്‍ ദിവസവും കര്‍ത്ത്യവ പാതയില്‍ പരിശീലനം നടത്തുന്നുണ്ട്.