Newsperseconds.com

ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ- അഫ്​ഗാനിസ്ഥാൻ പോരാട്ടം; മത്സരം മുംബെെ വാംഖഡെ സ്റ്റേഡിയത്തിൽ

Untitled design (5)

ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ- അഫ്​ഗാനിസ്ഥാൻ മത്സരം. അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് ഇന്ന് സെമി ഉറപ്പിക്കാം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം.

ഓസ്ട്രേലിയയെ മറികടക്കാനായാൽ അഫ്ഗാനിസ്താന് ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്തും. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയിൽ പ്രവേശിച്ച ടീമുകൾ.

ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തിൽ ഓസീസ് തുടരെ അഞ്ച് മത്സരങ്ങൾ വിജയിച്ചു കഴിഞ്ഞു. ടോപ്പ് ഓർഡറിൽ ഡേവിഡ് വാർണർ കാഴ്ചവെക്കുന്ന സ്ഥിരത ഓസീസ് പടയോട്ടത്തെ വിജയത്തിലെത്തിക്കാൻ സഹായിച്ചിട്ടുണ്ട്. ടോപ്പ് ഓർഡറിൽ ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവരും ഫോമിലാണ്. മധ്യനിരയിൽ മാർനസ് ലബുഷെയ്നും ഗ്ലെൻ മാക്സ്‌വലും തകർപ്പൻ പ്രകടനങ്ങളും നടത്തുന്നു. സ്റ്റീവ് സ്മിത്ത് മാത്രമാണ് ഇതുവരെ ഒരു വലിയ ഇന്നിംഗ്സ് കളിക്കാത്തത്. ബൗളർമാരിൽ ആദം സാമ്പ അസാമാന്യ പ്രകടനങ്ങൾ തുടരുമ്പോൾ പേസർമാർ സാമ്പയ്ക്ക് മികച്ച പിന്തുണയാണ് നൽകുന്നത്.

മറുവശത്ത് അഫ്ഗാനിസ്താൻ ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക എന്നീ മുൻ ചാമ്പ്യന്മാരെ വീഴ്ത്തി പ്രൊഫഷണൽ സമീപനമാണ് കാഴ്ചവെക്കുന്നത്. റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചില നല്ല പ്രകടനങ്ങൾ നടത്തി. ഇരുവർക്കും മൂന്ന് വീതം ഫിഫ്റ്റികളുണ്ട്.
അഫ്ഗാനിസ്താനെതിരെ വിജയിച്ച് ഓസ്ട്രേലിയ സെമിയുറപ്പിക്കാൻ തന്നെയാണ് സാധ്യത

Share this Article

Leave a Comment