Newsperseconds.com

പാരീസ് ഒളിമ്പിക്സില്‍ ആദ്യ മെഡല്‍ നേടി ഇന്ത്യ; എയര്‍ പിസ്റ്റള്‍ ഫൈനലില്‍ മനു ഭാകറിന് വെങ്കലം

Manu

2024 ലെ പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യ. 22 കാരിയായ മനു ഭാകറാണ് ഈ വര്‍ഷത്തെ ഗെയിംസില്‍ മെഡല്‍ ഉറപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരി. ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ കൂടിയാണ് ഭാക്കര്‍.

മത്സരത്തിലുടനീളം അസാധാരണമായ നൈപുണ്യവും സംയമനവും ഭാക്കര്‍ പ്രകടിപ്പിച്ചു. ഫൈനലില്‍ 221.7 പോയിന്റ് നേടിയാണ് മനു മൂന്നാമത് എത്തിയത്. സ്വര്‍ണവും വെള്ളിയും നേടിയത് കൊറിയന്‍ താരങ്ങളാണ്. ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്.

യോഗ്യതാ റൗണ്ടില്‍ 580 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഭാകര്‍ ഫൈനലിലെത്തിയത്. പാരിസ് ഒളിംപിക്സിലെ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് ആദ്യം നിരാശയായിരുന്നു ഫലം. ആദ്യ ദിനത്തിലെ പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങ്ങും അര്‍ജുന്‍ സിങ് ചീമയും ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു.

Share this Article

Leave a Comment