ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയും അവരുടെ നവജാത ശിശുവായ മെയ്വും തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. സാവോ പോളോയിലെ കോട്ടിയയിലുള്ള അവളുടെ വീട്ടിലേക്ക് ആയുധധാരികള്‍ ഇരച്ചു കയറുകയായിരുന്നു.
ബിയാന്‍കാര്‍ഡിയുടെയും അവരുടെ നവജാത ശിശു മാവിയുമായിരുന്നു അക്രമികളുടെ ഇര. എന്നാല്‍ ആ സമയത്ത് ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ബിയാല്‍കാര്‍ഡിയുടെ മാതാപിതക്കളെ അക്രമികള്‍ ബന്ദികളാക്കി. എന്നാല്‍ ആക്രമണത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ മാതാപിതാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ബിയാന്‍കാര്‍ഡി പിന്നീട് പ്രതികരിക്കുകയും തന്റെ മാതാപിതാക്കള്‍ സുരക്ഷിതരാണെന്നും സംഭവം നടക്കുമ്പോള്‍ താനും മകളും വീട്ടിലില്ലായിരുന്നുവെന്നും സ്ഥിരീകരിച്ചു.