2024 ലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യയുടെ അഭിമാനമായ ഡി ഗുകേഷിന് ആശംസകള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ Amb. ഡോ. രാജീവ്‌മേനോന്‍. ഭാരതത്തെ ലോകത്തിന് നെറുകയിലെത്തിച്ച ഡി ഗുകേഷിന് ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യന്‍ എന്ന ചരിത്ര നേട്ടത്തിനാണ് ഡി ഗുകേഷ് അര്‍ഹനായിരിക്കുന്നത്. ഇന്ത്യന്‍ ചെസ്സ് പ്രതിഭ ഡി ഗുകേഷ് ആരാധകരെ അവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ച് ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയെന്നും Amb. ഡോ. രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂരില്‍ നടന്ന ആവേശകരമായ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് 18 കാരനായ ഗുകേഷ് ഈ നേട്ടം കൈവരിച്ചത്. 14-ാം റൗണ്ടിലാണ് ജയം കൈവരിച്ചത്. 13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. ആവേശകരമായ ഫൈനല്‍ റൗണ്ടിലാണ് ഗുകേഷ് നിര്‍ണായക ജയം സ്വന്തമാക്കി ലോക ചെസ് ചാമ്പ്യനായത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്ക് ഡി ഗുകേഷ് എത്തുമ്പോള്‍ ഭാരതം അഭിമാനം കൊണ്ട് തിളങ്ങുകയാണെന്നും Amb. ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.