ക്രിക്കറ്റ് താരങ്ങൾക്കിടയിൽ റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന താരമാണ് വിരാട് കോലി. ഇപ്പോഴിതാ സോഷ്യൽ മീഡിയ രംഗത്തും കോലി മറ്റൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ വിരാട് കോലിയാണെന്നാണ് വിവരം.
കോലിയ്ക്ക് ഒപ്പം സച്ചിനും ധോണിയും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ 25 വർഷത്തിനിടെ കായിക താരങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞതാരം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
അതേസമയം, 2023-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലാണ്. രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡിന്റെ യുവതാരം രചിൻ രവീന്ദ്രയാണ്.