Newsperseconds.com

ഫേസ്ബുക്ക് തകരാറിൽ; ഉപയോക്താക്കൾ പ്രതിസന്ധിയിൽ

Untitled Design

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് അഥവാ മെറ്റ തകരാറിൽ. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലാണ് ഫേസ് ബുക്ക് തകരാറിലായിരിക്കുന്നത്. ഇതോടെ ഉപയോക്താക്കൾ പ്രതിസന്ധിയിലായി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ ഇത് സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്. ട്വിറ്റർ അഥവ് എക്സ് പ്ലാറ്റ് ഫോമിലും ഇതുസംബന്ധിച്ച പോസ്റ്റുകളുണ്ട്.

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഫേസ്ബുക്കിൽ ‘ഇൻസഫിഷ്യന്റ് പെർമിഷൻ’ എന്ന കമാൻഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ടെങ്കിലും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ തടസമില്ലായിരുന്നു. എന്നാൽ നിലവിൽ ഫീഡ് തന്നെ ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. വിവിധ പേജുകളും കാണാനോ ആക്സസ് ചെയ്യാനോ സാധിക്കില്ല. This page isn’t available at the mometn എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്.

മൂന്ന് ആഴ്ച മുൻപും ഫേസ്ബുക്ക് സമാനമായ രീതിയിൽ തകരാറിലായിരുന്നു. എന്നാൽ, രണ്ട് മണിക്കൂറുകൾക്കകം അധികൃതർ മെറ്റ തകരാർ പരിഹരിച്ചിരുന്നു.

Share this Article

Leave a Comment