കൊച്ചി: വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പാലിയത്ത് രവി അച്ചന്‍ അന്തരിച്ചു. അദ്ദേഹത്തിന് 96 വയസ്സായിരുന്നു.
ഓള്‍റൗണ്ടറായ അച്ചന്‍ 1952 മുതല്‍ 1970 വരെ കേരളത്തിനായി 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു.1,107 റണ്‍സും 125 വിക്കറ്റും നേടിയിട്ടുണ്ട്.
മകന്‍ കെ രാം മോഹന്‍ ആണ്. രവി അച്ചന്റെ സംസ്‌കാരം ചൊവ്വാഴ്ച ചേന്ദമംഗലത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.