Newsperseconds.com

മണ്ണാര്‍ക്കാട് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു

Capture

പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്.ടി കോളനിയിലെ കുമാരന്റെ മകള്‍ ചിന്നുവാണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുട്ടിക്ക് പനി ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

കുഴഞ്ഞുവീണ ഉടന്‍ തന്നെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this Article

Leave a Comment