Newsperseconds.com

പാലക്കാട് ലോട്ടറി വില്‍പ്പന നടത്തുന്ന സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

Capture

പാലക്കാട്: ഒലവക്കോട് താണാവില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം. ഒലവക്കോട് സ്വദേശിനി ബര്‍ഷിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

ബര്‍ഷിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. കഴുത്തിന് പിറക് വശത്തായി ബര്‍ഷിനയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ബര്‍ഷിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Share this Article

Leave a Comment