Newsperseconds.com

കേരള മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു

Capture

കൊച്ചി: കേരള മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം. കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ക്യാന്‍സര്‍ ബാധിതനായി അദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെയാണ് ടി കെ ചാത്തുണ്ണിയുടെ മരണം സംഭവിച്ചത്.

നാല് പതിറ്റാണ്ടോളം കളിക്കാരനായും പരിശീലനകനായും കളിക്കളത്തില്‍ സജ്ജീവമായ ഇതിഹാസ താരമാണ്. എഫ്സി കൊച്ചിന്‍, ഡെംപോ എസ്സി, സാല്‍ഗോക്കര്‍ എഫ്സി, മോഹന്‍ ബഗാന്‍ എഫ്സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്സി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കേരള പൊലീസ് ഫുട്‌ബോള്‍ ടീമിനെയും പരിശീലിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകനായിരുന്നു അദേഹം. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു.

Share this Article

Leave a Comment