ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ വിജയിച്ചപ്പോള്‍ താന്‍ കണ്ണീരില്‍ കുതിര്‍ന്നിരുന്നുവെന്ന് ഇന്ത്യന്‍സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചന്‍. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി20 ട്രോഫി ഉയര്‍ത്തിയത്. മത്സരം കാണുമ്പോള്‍ ഇന്ത്യ തോല്‍ക്കുമെന്ന് തോന്നുന്നതിനാല്‍ താന്‍ മനഃപൂര്‍വം മത്സരം കാണാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം മുഴുവന്‍ ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തിയതിന്റെ സന്തോഷത്തിലാണ്. സിനിമാലോകത്തെ പല പ്രമുഖരും മത്സരവിജയത്തിന്റെ സന്തോഷവും ആവേശവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഏഴ് റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിന് ശേഷം രോഹിത് ശര്‍മ്മയും വിരാട് കോലിയും അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ ഫോര്‍മാറ്റിനോട് വിട പറയാന്‍ ഇതിലും നല്ല സമയമില്ല. ഈ ഫോര്‍മാറ്റിലാണ് ഞാന്‍ എന്റെ ഇന്ത്യന്‍ കരിയര്‍ ആരംഭിച്ചത്. ഈ കപ്പ് നേടണമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ ഒരു നിമിഷമാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.
‘ഇന്ത്യയ്ക്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ ടി 20 ലോകകപ്പാണിത്. ഇതില്‍ കപ്പുയര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പുതിയ തലമുറയ്ക്ക് വഴിമാറികൊടുക്കുന്നു. ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്’, എന്നായിരുന്നു മത്സരത്തിന് ശേഷമുള്ള കോഹ്ലിയുടെ പ്രതികരണം.