Newsperseconds.com

ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി രാഹുല്‍ ദ്രാവിഡിനെ ആദരിക്കണം; സുനില്‍ ഗവാസ്‌കര്‍

Capture

ഡല്‍ഹി: ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കി രാഹുല്‍ ദ്രാവിഡിനെ ആദരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതില്‍ തനിക്കൊപ്പം ചേരണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ദ്രാവിഡ് ഈ ബഹുമതി അര്‍ഹിക്കുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച താരമാണ് ദ്രാവിഡ്. ക്ര്യാപ്റ്റനായിരുന്നപ്പോള്‍ വിദേശത്ത് ഉള്‍പ്പടെ പരമ്പര വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. ഇന്ത്യന്‍ ജൂനിയര്‍, സീനിയര്‍ ടീമുകളുടെ പരിശീലകനായും ദ്രാവിഡിന്റെ സേവനം രാജ്യത്തിന് ലഭിച്ചുവെന്നും സുനില്‍ ?ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

2023 ലെ പുരുഷ ഏകദിന ലോകകപ്പിലും 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്യുന്നത് ഉള്‍പ്പെടെ സുപ്രധാന നാഴികക്കല്ലുകള്‍ ഇന്ത്യ നേടി. കൂടാതെ, അതേ വര്‍ഷം ഏഷ്യാ കപ്പില്‍ ടീം ജേതാക്കളായി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, സാമൂഹിക സേവനത്തിന് ചില നേതാക്കള്‍ക്ക് ഭാരതരത്ന നല്‍കിയിരുന്നു. എന്നാല്‍ അവരില്‍ ചിലരുടെ സേവനം പാര്‍ട്ടിക്കും രാജ്യത്തിനും മാത്രമെ ലഭിച്ചിട്ടുള്ളു. എന്നാല്‍ ദ്രാവിഡിന്റെ സേവനങ്ങള്‍ പാര്‍ട്ടിയുടെയും രാജ്യത്തിന്റെ അതിരുകള്‍ കടന്ന് ജാതിയുടെയും മതത്തിന്റെയും ജനവിഭാഗങ്ങളുടെയും അപ്പുറത്താണെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

രാജ്യത്തിന്റെ അഭിമാനമായി ദ്രാവിഡ് മാറി. എല്ലാവര്‍ക്കും ദ്രാവിഡ് സന്തോഷം നല്‍കി. രാജ്യത്തിന്റെ ഏറ്റവും മികച്ച പുത്രനെ എങ്ങനെയാണ് ആദരിക്കാന്‍ പോകുന്നതെന്ന് സര്‍ക്കാരിനോട് ചോദിക്കാന്‍ എന്റെ കൂടെ നിങ്ങളും അണിനിരക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

Share this Article

Leave a Comment