Newsperseconds.com

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; നിരവധി ട്രെയിനുകള്‍ റദ്ദാക്കി; അമൃത്സര്‍- കൊച്ചുവേളി എക്‌സ്പ്രസ് വഴിതിരിച്ചുവിട്ടു

Capture

തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം- എല്‍ടിടി നേത്രാവതി നാളെ രാവിലെ എട്ട് മണിക്കാണ് പുറപ്പെടുന്നത്.

നാളെ രാവിലെ പുറപ്പെടേണ്ട നേത്രാവതി റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച കൊച്ചുവേളിയില്‍ നിന്നു യാത്ര തുടങ്ങേണ്ട ലോകമാന്യ തിലക് ഗരീബ് രഥ് എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. 14ാം തീയതി പുറപ്പെട്ട അമൃത്സര്‍- കൊച്ചുവേളി എക്‌സ്പ്രസ് വഴിതിരിച്ചുവിട്ടു. രത്‌നഗിരിയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഖേഡിന് സമീപം ദിവാങ്കാവതിയില്‍ കൊങ്കണ്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ വീണതായും റിപ്പോര്‍ട്ടുണ്ട്.

16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് കല്യാണ്‍ ലോണാവാല ജോലാര്‍പേട്ട പാലക്കാട് ഷൊര്‍ണൂര്‍ വഴി സര്‍വീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീന്‍ എറണാകുളം എക്‌സ്പ്രസ്, എല്‍ടിടി തിരുവനന്തപുരം എക്‌സ്പ്രസ്, ഗാന്ധിധാം നാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.

Share this Article

Leave a Comment