Newsperseconds.com

കേരള ക്രിക്കറ്റ് ലീഗ്; കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഫൈനലില്‍ പ്രവേശിച്ചു

Untitled 1

കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഫൈനലില്‍ പ്രവേശിച്ചു.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി.

കാലിക്കറ്റിന് വേണ്ടി ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ 64 ഉം അഖില്‍ സ്‌കറിയ 55 ഉം റണ്‍സ് എടുത്തു. ട്രിവാന്‍ഡ്രത്തിന് വേണ്ടി വിനില്‍ ടി എസ് 2 വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ട്രിവാന്‍ഡ്രത്തിന് വേണ്ടി റിയ ബഷീര്‍ 69 ഉം ഗോവിന്ദ് പൈ 68 ഉം റണ്‍സും നേടി. കാലിക്കറ്റിന് വേണ്ടി അഖില്‍ സ്‌കറിയ 4 വിക്കറ്റ് നേടി.

6.30 ന് നടക്കുന്ന രണ്ടാം സെമിയിലെ ഏരീസ് കൊല്ലം സെയിലേഴ്‌സ് – തൃശ്ശൂര്‍ ടൈറ്റന്‍സ് മത്സര വിജയികളെ കാലിക്കറ്റ് ഫൈനലില്‍ നേരിടും. നാളെയാണ് ഫൈനല്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

Share this Article

Leave a Comment