Newsperseconds.com

‘പലരും ഇട്ടേച്ച് പോയി..പോകാന്‍ തോന്നിയില്ല; അര്‍ജുന്റെ കുടുംബത്തിന് വാക്ക് നല്‍കിയതാണ്, വിവാദങ്ങള്‍ക്കും വിട; വൈകാരികമായി പ്രതികരിച്ച് ലോറി ഉടമ മനാഫ്

Untitled 1

ബംഗളൂരു: ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വികാരനിര്‍ഭരനായി ലോറി ഉടമ മനാഫ്. രണ്ട് മാസത്തോളമായി മനാഫ് അര്‍ജുനെ കണ്ടെത്താനായുള്ള ഓട്ടത്തിലായിരുന്നു. തിരച്ചിലുകള്‍ക്കിടയില്‍ മനാഫിനു നേരെ വന്നത് വലിയ വിവാദമായിരുന്നു. സമൂഹ്യമാധ്യമങ്ങളിലടക്കം വലിയ തോതില്‍ അക്രമണമാണ് മനാഫിനു നേരെ വന്നത്. വിവാദങ്ങളിലും നെഗറ്റീവ് കമന്റിലും തളരാതെ ഗംഗാവലിയിലെ തിരച്ചിലില്‍ മനാഫ് സജ്ജീവസാന്നിധ്യമായിരുന്നു. ലോറി കണ്ടെത്തിയതിന് പിന്നാലെ മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. അര്‍ജുനെ ജീവനോടെ തിരിച്ചെത്തിക്കുമെന്ന് അവന്റെ അച്ഛനും അമ്മക്കും നല്‍കിയ വാക്കാണെന്നും ഇങ്ങനെയെങ്കിലും എത്തിക്കാന്‍ സാധിച്ചുവെന്നും മനാഫ് പ്രതികരിച്ചു.

‘പലരും ഇട്ടേച്ച് പോയി. ഇട്ടേച്ച് പോകാന്‍ തോന്നിയില്ല. ഞാന്‍ പോയിട്ടും ഇല്ല. ഞാന്‍ ആദ്യമേ പറയുന്നുണ്ട്. വണ്ടിക്കുള്ളില്‍ അവന്‍ ഉണ്ടെന്ന്. അത് ഇപ്പോ എന്തായാലും ശരിയായി. ഇനി ഇപ്പോ അവനെ എടുക്കും. അവന്റെ അച്ഛന് കൊടുത്ത വാക്ക് ഉണ്ട്. കൊണ്ടുവരുമെന്ന്. ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞില്ല. ഇങ്ങനെയെങ്കിലും എത്തിച്ചു’. അര്‍ജുന് എന്റെ മുകളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാന്‍ ഉണ്ടെന്ന്. ഞാന്‍ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട.’- മനാഫ് വൈകാരികമായി പ്രതികരിച്ചു.

Share this Article

Leave a Comment