Newsperseconds.com

ചരിത്രനിമിഷം; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യയുടെ ഡി ഗുകേഷ്

Chess

2024 ലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യയുടെ ഡി ഗുകേഷ് കായികരംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി. 14-ാം റൗണ്ടിലാണ് ജയം. 13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. ആവേശകരമായ ഫൈനല്‍ റൗണ്ടിലാണ് ഗുകേഷ് നിര്‍ണായക ജയം സ്വന്തമാക്കി ലോക ചെസ് ചാമ്പ്യനായത്.

വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്ക് ഡി ഗുകേഷ് എത്തി. അഞ്ച് തവണയാണ് വിശ്വനാഥന്‍ ആനന്ദ് ലോക ചാമ്പ്യനായത്. 18 വയസ് മാത്രമാണ് ഗുകേഷിന്റെ പ്രായം. സമനിലയിലേക്ക് പോകുമെന്ന കരുതിയ റൗണ്ടിലാണ് ഗുകേഷിന്റെ വിജയം. 56-ാം നീക്കത്തില്‍ ലിറന് പറ്റിയ പിഴവ് മുതലെടുത്താണ് ഗുകേഷ് ലോക ചാമ്പ്യനായത്.

Share this Article

Leave a Comment