ഇന്ത്യ- അഫ്ഗാനിസ്ഥാൻ ടി20 പരമ്പര 2024 ജനുവരി 11 ന് ആരംഭിക്കും. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇതുസംബവ്ദിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടത്തിയത്.
മൂന്ന് മത്സരങ്ങൾ അടങ്ങുന്നതാണ് ടി20 പരമ്പര. ഇതാദ്യമായാണ് വൈറ്റ് ബോൾ ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും മത്സരിക്കുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനും, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കും ഇടയിലാണ് അഫ്ഗാൻ പരമ്പര. ജനുവരി 11, 14, 17 തീയതികളിലാണ് മത്സരങ്ങൾ നടക്കുക.
ആദ്യ കളി മൊഹാലിയിലും, രണ്ട്, മൂന്ന് മത്സരങ്ങൾ യഥാക്രമം ഇൻഡോറിലും ബെംഗളൂരുവിലുമാണ് നടക്കുക. ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയുടെ സംപ്രേക്ഷണാവകാശം ജിയോസിനിമയ്ക്കാണ്. സ്പോർട്സ് 18 തത്സമയം സംപ്രേക്ഷണം ചെയ്യും.