ലണ്ടന്‍: ഇംഗ്ലണ്ടില്‍ നിന്നുള്ള 13 കാരനായ ഇന്ത്യന്‍ വംശജനായ യോഗാ പ്രതിഭ സ്വീഡനില്‍ നടക്കുന്ന യൂറോപ്യന്‍ യോഗ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. കെന്റിലെ സെവെനോക്സില്‍ നിന്നുള്ള ഈശ്വര്‍ ശര്‍മ്മയാണ് മെഡല്‍ നേടിയത്. തന്റെ പിതാവ് ദിവസേന പരിശീലിക്കുന്നത് കണ്ട് മൂന്ന് വയസ്സുള്ളപ്പോള്‍ യോഗ ചെയ്യാന്‍ തുടങ്ങിയതാണ് ഈശ്വര്‍. തുടര്‍ന്ന് നിരവധി ലോക യോഗ ചാമ്പ്യന്‍ഷിപ്പുകള്‍ നേടി.
കഴിഞ്ഞ വാരാന്ത്യത്തില്‍, മാല്‍മോയിലെ സ്വീഡിഷ് യോഗ സ്പോര്‍ട്സ് ഫെഡറേഷനുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ യോഗ സ്പോര്‍ട്സ് ഫെഡറേഷന്‍ സംഘടിപ്പിച്ച യൂറോപ്യന്‍ മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ ആണ്‍കുട്ടികളുടെ 12-14 വിഭാഗത്തില്‍ യൂറോപ്പ് കപ്പ് 2023 നേടി.