ബ്രസീൽ സൂപ്പർ താരം നെയ്മറും കാമുകിയായ ബ്രൂണ ബിയാൻകാർഡിക്കും വേർപിരിഞ്ഞു. ബ്രൂണ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
ആറു വർഷത്തെ പ്രണയത്തിനൊടുവിൽ 2018-ൽ നെയ്മറും ബ്രൂണയും വേർപിരിഞ്ഞിരുന്നു. എന്നാൽ 2022-ൽ ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ ആറിന് നെയ്മറിനും ബ്രൂണയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നിരുന്നു.
‘ഞാൻ ഇപ്പോൾ റിലേഷൻഷിപ്പിൽ അല്ല. ഞാനും നെയ്മറും തമ്മിൽ ഇപ്പോൾ മാവിയുടെ മാതാപിതാക്കൾ എന്ന ബന്ധം മാത്രമാണുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഇതോടുകൂടി അവസാനിക്കുന്നുവെന്ന് കരുതുന്നു’ എന്നും ബ്രൂണ കുറിച്ചു. മാവി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് രണ്ട് മാസം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് മോഡൽകൂടിയായ ബ്രൂണോ തന്റെ തീരുമാനം പരസ്യമായി വ്യക്തമാക്കിയിരിക്കുന്നത്.
2012-ൽ റിയോ കാർണിവലിലാണ് നെയ്മറും ബ്രൂണയും ആദ്യമായി കണ്ടുമുട്ടുന്നത്. മുൻകാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തിൽ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്.