Newsperseconds.com

സിറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു

Capture

കൊച്ചി: സിറോ മലബാര്‍ സഭയുടെ അധ്യക്ഷസ്ഥാനം രാജി വെച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി. സ്ഥാനമൊഴിയാന്‍ മുന്നേ തന്നെ തീരുമാനിച്ചിരുന്നു. 2019 ജൂലൈയില്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ ഇതിന് പിന്നാലെ സിനഡ് അഭിപ്രായം തേടിയിരുന്നു. പിന്നീട് 2022 നവംബര്‍ 22 ന് രാജി മാര്‍പ്പാപ്പയ്ക്ക് അയച്ചു. ഇപ്പോള്‍ മാര്‍പ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും ആലഞ്ചേരി അറിയിച്ചു.

സന്തോഷത്തോടെ തന്നെയാണ് സ്ഥാനം ഒഴിയുന്നതെന്നും കര്‍ദിനാള്‍ എന്ന നിലയില്‍ ചുമതലകള്‍ തുടരുമെന്നും ആലഞ്ചേരി അറിയിച്ചു. അതേ സമയം, താല്‍ക്കാലിക ആര്‍ച് ബിഷപ്പായി മേജര്‍ ആര്‍ച് ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ചുമതലയേല്‍ക്കും. അധ്യക്ഷ സ്ഥാനത്തേക്ക് പകരക്കാരനെ ജനുവരിയില്‍ സിനഡ് തീരുമാനിക്കും.

Share this Article

Leave a Comment