Newsperseconds.com

‘അമ്മയുടെ ഭാരവാഹിത്വം സ്വപ്നം കണ്ടല്ല ഉറങ്ങുന്നത്’; താല്‍ക്കാലിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും പിന്മാറി നടന്‍ ജഗദീഷ്

Untitled 1

കൊച്ചി:താരസംഘടനയായ അമ്മയുടെ താല്‍ക്കാലിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ഒഴിവായി നടന്‍ ജഗദീഷ്. താല്‍കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലാത്തതിനാലാണ് ഗ്രൂപ്പ് വിട്ടതൊന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരുന്ന കൂട്ടായ്മയില്‍ നിന്നും സ്വയം ഒഴിവാകുകയായിരുന്നു.

അതേ സമയം, അമ്മ സംഘടനയില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ജഗദീഷ് തള്ളി. ഭരണസമിതി കൂട്ടമായി രാജിവെച്ച സാഹചര്യത്തില്‍ ഗ്രൂപ്പില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നിയെന്നും പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അമ്മയില്‍ സജീവമായി തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു. ജനറല്‍ ബോഡി വിളിക്കുന്നതിലും തെരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിരിച്ചുവിട്ട എക്സിക്യുട്ടീവ് അംഗങ്ങള്‍ താല്‍കാലിക കമ്മിറ്റിയായി തുടരും എന്നായിരുന്നു അമ്മയുടെ തീരുമാനം. അമ്മയുടെ ഭാരവാഹിത്വം സ്വപ്നം കണ്ടല്ല ഉറങ്ങുന്നത്. താരസംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ ആകാനില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment