Newsperseconds.com

വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മ; സിനിമ ലോകത്തിന് തീരാനഷ്ടം; കെ.സുരേന്ദ്രന്‍

Untitled 1

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. അമ്മ വേഷത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ചെറിയ പ്രായത്തില്‍ തന്നെ അമ്മ വേഷത്തില്‍ മികവ് തെളിയിച്ച നടിയാണ്. മലയാള സിനിമയുടെ അമ്മ എന്ന ലേബലിന് അവകാശി കവിയൂര്‍ പൊന്നമ്മ മാത്രമാണ്. ചുവന്ന വലിയ പൊട്ടും നെറ്റിയില്‍ ചന്ദനക്കുറിയും നിറഞ്ഞ ചിരിയുമായി എപ്പോഴും കാണാറുള്ള കവിയൂര്‍ പൊന്നമ്മയെ മലയാളികളും അമ്മ എന്ന് തന്നെ ആണ് വിളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ പൊന്നമ്മ സ്വാഭാവിക അഭിനയത്തിലൂടെയാണ് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പടം നേടിയത്. കിരീടം, അധിപന്‍, തേന്മാവിന്‍ കൊമ്പത്ത്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവുന്നതല്ല. കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അവരുടെ കുടുംബത്തിന്റെയും സിനിമ പ്രേക്ഷകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ.സുരേന്ദ്രന്‍ അറിയിച്ചു.

Share this Article

Leave a Comment