അബുദാബി: യുഎഇയിലെ ഖലീഫ ഇക്കണോമിക് സോൺ അബുദാബിക്ക് സമീപം ബാലിസ്റ്റിക് മിസൈൽ തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്കും ഒരു പാകിസ്ഥാൻ സ്വദേശിക്കും പരിക്കേറ്റു. യുഎഇ വ്യോമ പ്രതിരോധ സംവിധാനം ബാലിസ്റ്റിക് മിസൈൽ തടഞ്ഞതിനെത്തുടർന്ന് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ താഴെ പതിച്ചതാണ് അപകടത്തിന് കാരണമായത്. അബുദാബിയിലെ ഇക്കണോമിക് സോൺ പരിസരത്താണ് അവശിഷ്ടങ്ങൾ വീണത്. ഇതിനെത്തുടർന്ന് പ്രദേശത്ത് രണ്ട് തീപിടുത്തങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
അബുദാബിയിലെ പ്രധാനപ്പെട്ട വ്യാപാര-വ്യവസായ കേന്ദ്രമാണ് ഖലീഫ ഇക്കണോമിക് സോൺ (KEZAD). ഇവിടെയുള്ള തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് കഴിഞ്ഞ വ്യാഴാഴ്ച സമാനമായ രീതിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
യു എ ഇയിൽ മിസൈൽ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ച് അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്
- Related News
- Latest News