Newsperseconds.com

വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ കപ്പൽ ഷെൻഹുവ 29 എത്തും

Untitled design

വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ കപ്പൽ എത്തും. തുറമുഖത്തിന്റെ നിർമ്മാണത്തിനാവശ്യമായ ക്രെയിനുമായാണ് എത്തുക. ചൈനയിലെ ഷാംഗ്ഹായിൽ നിന്നുള്ള ഷെൻഹുവ 29 എന്ന കപ്പലാണ് രാവിലെ 8മണിയോടെ വിഴിഞ്ഞത്തെത്തുക. ഷിപ്പ് ടു ഷോർ ക്രെയിൻ, അഞ്ച് യാർഡ് ക്രെയിനുകൾ എന്നിവയാണ് കപ്പലിലുള്ളത്.

ഷിപ്പ് ടു ഷോർ ക്രെയിൻ വിഴിഞ്ഞത്തിറക്കിയശേഷം ബാക്കിയുള്ളവയുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും. ആറ് യാർഡ് ക്രെയിനുകളുമായി ഷെൻഹുവ 24 കപ്പൽ ഈ മാസം 25നെത്തും. വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെൻഹുവ15 ഡിസംബറിൽ മൂന്ന് ക്രെയിനുകളുമായി വീണ്ടുമെത്തും.

ജനുവരി മുതൽ വീണ്ടും കപ്പലുകളെത്തുമെന്നാണ് വിവരം.തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിനായി 8 ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളുമാണ് ആവശ്യം.

Share this Article

Leave a Comment