ജോര്‍ജിയ: ജോര്‍ജിയന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് എംപിയെ മര്‍ദിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.
വിവാദ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷ നേതാവ് അലെക്കോ എലിസാഷ്വിലി എംപി മമുക എംഡിനാരഡ്സെയെ മര്‍ദ്ദിച്ചത്. അയല്‍രാജ്യമായ റഷ്യ വിയോജിപ്പുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന സ്വേച്ഛാധിപത്യ നിയമങ്ങളില്‍ നിന്നാണ് വിദേശ സ്വാധീനം ബില്ലിന് പ്രചോദനമെന്ന് വിമര്‍ശകര്‍ പറയുന്നു.
ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ജോര്‍ജിയന്‍ തലസ്ഥാനമായ ടിബിലിസിയില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രകടനം നടത്തി.