Newsperseconds.com

ബെയ്റൂട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടു

Untitled 1

അതിര്‍ത്തി കടന്നുള്ള റോക്കറ്റ് ആക്രമണങ്ങള്‍ക്കിടയില്‍ ചൊവ്വാഴ്ച ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടു. ലെബനന്‍ തലസ്ഥാനത്ത് വ്യോമാക്രമണത്തില്‍ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ആക്രമണങ്ങളില്‍ ഇതുവരെ 50 കുട്ടികള്‍ ഉള്‍പ്പെടെ 569 പേര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

1980 കളില്‍ ഖുബൈസി ഹിസ്ബുള്ളയില്‍ ചേര്‍ന്നുവെന്നും അതിനുശേഷം സംഘടനയ്ക്കുള്ളില്‍ നിരവധി സുപ്രധാന സൈനിക ചുമതലകള്‍ വഹിച്ചിട്ടുണ്ടെന്നും ഇസ്രായേല്‍ സൈന്യം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലി സിവിലിയന്മാര്‍ക്കും സൈനികര്‍ക്കും എതിരായ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം ഖാബിസിയാണെന്ന് ഇസ്രായേല്‍ സൈന്യം കൂട്ടിച്ചേര്‍ത്തു.

ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ വ്യോമാക്രമണം നടക്കുന്ന സാഹചര്യത്തില്‍ ലെബനനിലേക്കുള്ള വിമാന സര്‍വീസുകള്‍ കമ്പനികള്‍ റദ്ദാക്കിയിട്ടുണ്ട്.

Share this Article

Leave a Comment