അമേരിക്കയിലെ ലാസ് വെഗാസിലെ നെവാഡ സര്‍വകലാശാല (യുഎന്‍എല്‍വി) കാമ്പസിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഏകദേശം 12.30 നാണ് സംഭവം.
യുഎന്‍എല്‍വിയുടെ ലീ ബിസിനസ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് വെടിവയ്പ്പ് ആരംഭിച്ചത്. തോക്കുധാരി നിരവധി നിലകളിലേക്ക് പോയതായും പോലീസ് പറഞ്ഞു. വെടിവെയ്പ്പില്‍ അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.
നിലവില്‍ ഭീഷണിയില്ലെന്നും പോലീസ് ഹോട്ട്ലൈന്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.