Newsperseconds.com

വടകരയില്‍ അടച്ചിട്ട കടമുറിക്കുള്ളില്‍ തലയോട്ടിയും അസ്ഥിയും കണ്ടെത്തിയ സംഭവം; മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന് സംശയം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Capture

കോഴിക്കോട്: വടകരയില്‍ അടച്ചിട്ട കടമുറിക്കുള്ളില്‍ കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. റൂമില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ഫോണിന്റെ സിം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കൊയിലാണ്ടി സ്വദേശിയാകാം മരിച്ചതെന്ന സൂചനകള്‍ ലഭിച്ചത്.

ദേശീയ പാതാ വികസനത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമ്പോഴാണ് അടച്ചിട്ട കടമുറിക്കുള്ളില്‍ തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്. തലയോട്ടിയുടേയും അസ്ഥിയുടേയും അടുത്ത് നിന്നായി ഒരു മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് സംശയിക്കുന്ന ആളെ ഏറെ നാളായി കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. കടമുറിക്കുള്ളില്‍ നിന്ന് ലഭിച്ച വസത്രത്തില്‍ നിന്നാണ് മൊബൈല്‍ഫോണ്‍ കണ്ടെത്തിയത്.

അടച്ചിട്ട കടമുറിക്കുള്ളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് ഇടയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചോമ്പാല പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

Share this Article

Leave a Comment