Newsperseconds.com

ഡബിള്‍ സ്മാര്‍ട്ടായി ‘കെ സ്മാര്‍ട്ട്’; സുരേഷ് ഗോപിയുടെ മകള്‍ക്കും ഭര്‍ത്താവിനും അര മണിക്കൂറിനുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്; ഇനി മുതല്‍ എല്ലാ നഗരസഭകളിലും ഇത് സാധ്യമാകും

Capture

കെ സ്മാര്‍ട്ടിലൂടെ അരമണിക്കൂറിനുള്ളില്‍ വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച് സുരേഷ് ഗോപിയുടെ മകള്‍
ഭാഗ്യ സുരേഷും ഭര്‍ത്താവ് ശ്രേയസും. വിവാഹം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ കെ.സ്മാര്‍ട്ടിന്റെ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം മന്ത്രി എം ബി രാജേഷ് സോഷ്യല്‍മീഡിയയിലൂടെ പങ്കു വെക്കുകയായിരുന്നു.

വിവാഹത്തിനു ശേഷം കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. അതേ സമയം ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഇന്ന് ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്.
കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണ്.

Share this Article

Leave a Comment