തൃശൂര്‍: ഹൈറിച്ച് കമ്പനി ഉടമകളുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 212 കോടിയുടെ സ്വത്തുക്കളാണ് കണ്ടെടുത്തിരിക്കുന്നത്. സ്ഥാപന ഉടമ പ്രതാപനും ഭാര്യയും ഒളിവിലാണ്. നൂറുകോടിയിലധികം രൂപയുടെ കളളപ്പണ ഇടപാട് ഹൈറിച്ച് കമ്പനി ഉടമകള്‍ നടത്തിയതായാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇവരുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ക്കെതിരെയാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 30ന് കൊച്ചിയിലെ കോടതി പരിഗണിക്കും. അതുവരേക്കും ഇരുവരും പോലീസിന് പിടിക്കൊടുക്കാതെ നടക്കുകയാണ്. 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് ഹൈറിച്ച് ദമ്പതിമാര്‍ നടത്തിയിട്ടുണ്ട്.