Newsperseconds.com

പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

Capture

ദില്ലി: ജനപക്ഷം നേതാവ് പി സി ജോര്‍ജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയില്‍ അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ഡല്‍ഹിയിലെത്തിയ പി സി ജോര്‍ജ് വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു.

മകന്‍ ഷോണ്‍ ജോര്‍ജ് ഉള്‍പ്പടെയുള്ള ജനപക്ഷം പാര്‍ട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമാകും. വൈകിട്ടോടെ അന്തിമതീരുമാനം അറിയിക്കുമെന്നാണ് പിസി ജോര്‍ജ് അറിയിച്ചത്. പുതിയ സാഹചര്യത്തില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്താനാണ് സാധ്യത.

എല്‍ഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ ഏറെ നാളായി ബിജെപിയോട് ചേര്‍ന്ന് നിന്നായിരുന്നു പിസി ജോര്‍ജിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. അംഗത്വം സ്വീകരിക്കാന്‍ പല തവണയായി സംസ്ഥാന ബിജെപി നേതാക്കളുമായി ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഘടകകക്ഷിയായി മുന്നണിയില്‍ എടുത്താല്‍ ജോര്‍ജ് കൂറുമാറുമോ എന്ന ആശങ്ക സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

Share this Article

Leave a Comment