Newsperseconds.com

റോഡിനു സമീപത്തെ തുറന്നു കിടന്ന കാനയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

Capture

തൃശൂര്‍: റോഡിനു സമീപത്തെ തുറന്നു കിടന്ന കാനയില്‍ വീണ് 22 കാരന് ദാരുണാന്ത്യം. ചേലക്കര സ്വദേശി അബു താഹിര്‍ ആണ് മരിച്ചത്. തൃശൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ വെച്ചായിരുന്നു അപകടം. ആറടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ് അബു താഹിര്‍ വീണത്.

റോഡു നിര്‍മ്മാണം കഴിഞ്ഞുരുന്നുവെങ്കിലും കാന മൂടിയിരുന്നില്ല. ബൈക്ക് നിയന്ത്രണം വിട്ട് മൂടാത്ത കാനയില്‍ വീഴുകയായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാലക്കാട് സ്വദേശിക്ക് പരിക്കേറ്റു. റോഡിന് സമീപം സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നെങ്കില്‍ അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Share this Article

Leave a Comment